കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം ശ്രീകുമാരമംഗലം സമുദായ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി തന്ത്രി കൊടിയേറ്റ് ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഓട്ടൻതുള്ളൽ, നൃത്ത പരിപാടി എന്നിവ നടന്നു. ഇന്ന് രാത്രി ഏഴിന് ഗാനമേള, 5ന് രാവിലെ ഒമ്പതിന് അയ്യപ്പ സ്വാമിയുടെയും ഹിഡുംബ സ്വാമിയുടെയും പ്രതിഷ്ഠ തുടർന്ന് നമസ്‌ക്കാര മണ്ഡപ സമർപ്പണം, മയിൽ വാഹന പ്രതിഷ്ഠ, വലിയ ബലിക്കൽ പ്രതിഷ്ഠ ആൽത്തറ സമർപ്പണം, രാത്രി ഏഴിന് ഗാനമേള. 6ന് രാത്രി ഏഴിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. 7ന് രാത്രി ഏഴിന് കഥാപ്രസംഗം മഹോത്സവ ദിവസമായ 9ന് രാവിലെ ശീവേലി, കാവടിയാട്ടം, മൂന്നിന് പകൽപ്പൂരം, തായമ്പക, തുടങ്ങിയവ നടക്കും.10ന് പുലർച്ചെ നടക്കുന്ന ആറാട്ടോടെ ഉത്സവ ചടങ്ങുകൾ സമാപിക്കും.