vasu
മരിച്ച വാസു

ചാലക്കുടി:ആനമല ജംഗ്ഷനിലെ ഹോട്ടലിനുള്ളിൽ ഉടമ തൂങ്ങി മരിച്ചു. ന്യൂ ദ്വാരക ഹോട്ടൽ ഉടമ കരുവന്നൂർ മൂലയിൽ വീട്ടിൽ വാസു (52) ആണ് മരിച്ചത്. ഹോട്ടലിന്റെ അടുക്കളയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൊടുങ്ങല്ലൂർ, പോട്ട എന്നീ സ്ഥലങ്ങളിൽ വാസു ഹോട്ടൽ നടത്തിയിരുന്നു.