കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളേജിന്റെ ഗ്രാമസേവന പദ്ധതിയായ ഗ്രാമിക 2020ന്റെ ഭാഗമായി വിദ്യാർത്ഥികൾ ശേഖരിച്ച ഇലക്ട്രോണിക് മാലിന്യം സംസ്കരണത്തിനായി ഏർത് സെൻസ് റീ സൈക്കിൾ കമ്പനിക്ക് കൈമാറി. കോളേജിൽ ശേഖരിച്ചു വെച്ചിരുന്ന 4 ടൺ മാലിന്യം കൈമാറുന്ന ചടങ്ങ് എടവിലങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ആദർശ് ഫ്ലാഗ് ഓഫ്‌ ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. അജിംസ് പി. മുഹമ്മദ്‌, ഗ്രാമിക കോ-ഓർഡിനേറ്റർമാരായ മുഹമ്മദ്‌ അരീജ്, സനന്ദ് പി സദാനന്ദൻ, അദ്ധ്യാപകരായ ഡോ.കെ. കേശവൻ, ഡോ. പ്രിൻസി ഫ്രാൻസിസ്, പ്രസൂൺ, സബിത, ഷഹീദ, സുനൈന എന്നിവർ പങ്കെടുത്തു. ഗ്രാമികയുടെ ഭാഗമായി കോളേജിന്റെ സമീപപ്രദേശത്തെ മൂന്ന് പഞ്ചായത്തുകളായ എടവിലങ്ങ്, എസ്.എൻ പുരം, എറിയാട് എന്നിവിടങ്ങളിലെ വീടുകളിൽ കുട്ടികൾ നേരിട്ടെത്തി ഇലക്ട്രോണിക് മാലിന്യം ശേഖരിച്ചിരുന്നു...