തൃശൂർ : കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയത്തിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റി. കലോത്സവ പരിപാടികളുടെ ഉദ്ഘാടനം എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് എം.കെ സൂര്യപ്രകാശ് ഉദ്ഘാടനം ചെയ്തു. ഭക്തജനങ്ങൾ പറസമർപ്പണം നടത്തി. കണ്ണൂർ സിംഫണിയുടെ ഗാനമേളയുണ്ടായിരുന്നു. ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരം കലാക്ഷേത്രയുടെ ബാലെ നടക്കും.