road
ഗതാഗത കുരുക്ക്

മാള: കൃഷ്ണൻകോട്ട - കൊടകര സംസ്ഥാന പാതയിൽ കൊമ്പിടിഞ്ഞാമാക്കൽ സെന്ററിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വൈകീട്ടാണ് ഗതാഗതക്കുരുക്ക് കൂടുന്നത്. ചാലക്കുടിയിൽ നിന്ന് പാലിയേക്കര ടോൾ ഒഴിവാക്കാൻ കൊമ്പൊടിഞ്ഞാമക്കൽ വഴി ഇരിങ്ങാലക്കുടയിലെത്തുന്ന വാഹനങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. സെന്ററിലെ റോഡിന്റെ വീതി കുറവും ഗതാഗതക്കുരുക്കിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. റോഡിലേക്കുള്ള കൈയേറ്റങ്ങളും വാഹന ഗതാഗതത്തിന് തടസമാകുന്നതായി പരാതികളുണ്ട്. കൈയേറ്റം ഒഴിവാക്കി റോഡ് വീതി കൂട്ടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നാല് റോഡുകൾ ചേരുന്ന സെന്ററാണ് കൊമ്പിടിഞ്ഞാമാക്കലിലുള്ളത്...