arayamparambil-temple
വലപ്പാട് ബീച്ച് അരയംപറമ്പിൽ ക്ഷേത്രമഹോത്സവത്തിന് കൊടിയേറ്റുന്നു

തൃപ്രയാർ : വലപ്പാട് ബീച്ച് അരയംപറമ്പിൽ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റ് ക്ഷേത്രം മേൽശാന്തി മുരളി താണിയത്ത് നിർവഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ.എം പ്രേം ഭൂഷൺ, സെക്രട്ടറി എ.ബി രാജീവ്, എ.ജി രത്നകുമാർ, എ.എസ് ജിജു, എ.എ അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്ര മഹോത്സവം 10 ന് ആഘോഷിക്കും. മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ഏഴിന് ഭഗവതിക്ക് കളമെഴുത്തുപാട്ട്, ആറിന് നാഗക്കളം, ഏഴിന് ഭഗവതി സേവയും സമൂഹാർച്ചനയും, എട്ടിന് വിഷ്ണുമായയ്ക്ക് കളം, 9 ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകീട്ട് ചുറ്റുവിളക്ക്, രാത്രി വിളക്ക് മഹോത്സവം എന്നിവ നടക്കും. ഉത്സവദിവസം 10ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ശീവേലി, വൈകീട്ട് 5 ആനകളോടെ കൂട്ടിയെഴുന്നള്ളിപ്പ്. രാത്രി വർണ്ണമഴ, തായമ്പക, അത്താഴ ശീവേലി എഴുന്നള്ളിപ്പ്. 11 ന് വിവിധ സമുദായങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചാറൽ പൂരത്തോടെ ഉത്സവത്തിന് സമാപനമാവും.