തൃശൂർ: ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ഒഫ് തൃശൂർ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ആറ് മുതൽ 12 വരെ നടക്കും. 26 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം സിനിമകൾ പ്രദർശിപ്പിക്കും. ജില്ലയിലെ എട്ട് വേദികളിലായി സമകാലിക ലോക സിനിമ, സമകാലിക ഇന്ത്യൻ സിനിമ, ഇന്ത്യൻ പനോരമ, മലയാള സിനിമയിലെ സമാന്തര താരങ്ങൾ, ആദരാഞ്ജലി, കൺട്രി ഫോക്കസ്, ജർമ്മൻ റെട്രോസ്പെക്ടീവ് എന്നീ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കും. മഹാത്മ ഗാന്ധി ആഫ്റോ - ഏഷ്യൻ ഫിലിം അവാർഡ്, കെ.ഡബ്ള്യു. ജോസഫ് ഫിലിം അവാർഡ് എന്നിവയും ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഉണ്ടാകുമെന്ന് ജോസ് ആലുക്കാസ്, ഡോ.കെ. ഗോപിനാഥൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു...