തൃശൂർ: സംസ്ഥാന ദുരന്തമായി കൊറോണ വൈറസ് ബാധയെ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിരോധ നടപടി വിപുലപ്പെടുത്തുന്നതിനായി ജില്ലയിലെ വിവിധ വകുപ്പുകൾക്ക് ചുമതല നിശ്ചയിച്ചു. പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്ന ചുമതല പഞ്ചായത്ത് വകുപ്പിനാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും കുടിവെള്ളം, ഭക്ഷണം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യം നിറവേറ്റണ്ടതും അതത് പഞ്ചായത്തുകളും നഗരസഭകളുമാണ്. അങ്കണവാടികൾ, കുടുംബശ്രീ ഭക്ഷണശാലകൾ, സ്ഥാപനങ്ങൾ എന്നിവ വഴി കൊറോണ ബാധിത മേഖലകളിൽ നിന്ന് തിരിച്ചെത്തിയവരെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ വകുപ്പുകളിലേയും ജീവനക്കാരുടെ പരിശീലനവും ഉടൻ പൂർത്തിയാക്കും.
വിദ്യാഭ്യാസ വകുപ്പ്
സ്‌കൂൾ വിദ്യാർത്ഥികൾക്കും, പി.ടി.എ അംഗങ്ങൾക്കും സ്‌കൂൾ തലത്തിൽ ബോധവത്കരണം
വിദ്യാർത്ഥികൾ നിരീക്ഷണത്തിലുണ്ടെങ്കിൽ അവരുടെ പരീക്ഷകൾ, അവധി തുടങ്ങിയ കാര്യങ്ങൾ ക്രമീകരിക്കൽ
മൃഗസംരക്ഷണ വകുപ്പ്
നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലെ പക്ഷി മൃഗാദികളുടെ പരിരക്ഷ
ട്രൈബൽ ഡവലപ്പ്‌മെന്റ് വകുപ്പ്
ഗോത്രവർഗ്ഗ മേഖലയിൽ നിരീക്ഷണത്തിൽ കഴിയേണ്ടവരുടെ അടിസ്ഥാന സൗകര്യം
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ
കൊറോണ വൈറസ് ബാധയുളള വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളുടെ വിവരങ്ങൾ ശേഖരിക്കൽ
തൊഴിൽ വകുപ്പ്
ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ബോധവത്കരണം
കൊറോണ വൈറസ് ബാധ ഉളള പ്രദേശങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെക്കുറിച്ചുളള വിവര ശേഖരണം.
............
വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് കുറ്റമറ്റ പ്രതിരോധ സംവിധാനം ഒരുക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്
എസ്. ഷാനവാസ്
ജില്ലാ കളക്ടർ