ചേർപ്പ്: പാലക്കൽ പള്ളിക്ക് സമീപം മിനി ടെമ്പോ ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു.
ആലത്തൂർ പഴമ്പലക്കോട് നെരിയംപാടംവീട്ടിൽ കലാധരൻ (43) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ആറോടെ റോഡ് മുറിച്ച് കടക്കുമ്പോൾ ആയിരുന്നു അപകടം. ഉടൻ തന്നെ നാട്ടുകാർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പാലക്കൽ പള്ളി തിരുനാളിനോടനുബന്ധിച്ച് ബലൂൺ കച്ചവടത്തിന് എത്തിയതായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസവും പാലക്കലിൽ ഓട്ടോയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. ചേർപ്പ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.