കോടാലി: കോളജിൽ പോയി മടങ്ങി വരുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. ചെട്ടിച്ചാൽ ചെറുപറമ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ അഭിജിത് (20) ആണ് മരിച്ചത്. തൃശൂർ വടക്കേസ്റ്റാന്റിലാണ് കുഴഞ്ഞ് വീണത്. മൃതശരീരം തൃശൂർ ജൂബിലി മിഷ്യൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
അമ്മ: രജനി. സഹോദരൻ: അഭിനന്ദ്. ശക്തൻ തമ്പുരാൻ കോളജിലെ ബിഎസ് സി കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.