നന്തിപുലം: മാട്ടുമലയിൽ പ്രവർത്തിക്കുന്ന നവീൻ ഇൻഡസ്ട്രീസ് എന്ന എല്ലുപൊടി ഫാക്ടറിക്ക് മലിനീകരണ നിയന്ത്രണ വകുപ്പ് പ്രവർത്തനാനുമതി നിഷേധിച്ചു. ഫാക്ടറിയിൽ സ്ഥാപിക്കേണ്ട ബയോഫിൽട്ടർ സ്ഥാപിക്കാത്തതിനാലാണ് പ്രവർത്തനാനുമതി നിഷേധിച്ചത്. ഫാക്ടറിയിൽ മലിനീകരണ നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ബയോഫിൽട്ടർ സ്ഥാപിച്ചിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.