കൊരട്ടി: എം.എ.എം ഹൈസ്‌കൂളിൽ റവ.ഫാ. ജോസഫ് വിളങ്ങാട്ടിൽ സംസ്ഥാന ഇന്റർ സ്‌കൂൾ ബാസ്‌കറ്റ്‌ബാൾ ടൂർണ്ണമെന്റിന് തുടക്കമായി. സംസ്ഥാനത്തെ എട്ട് പ്രധാന ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരം ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ. സുമേഷ്, വാർഡ് മെമ്പർ ഗ്രേസ്സി ബാബു, ബോണി ജോസഫ്, പ്രിൻസിപ്പൽ രതീഷ്, ഹെഡ്മാസ്റ്റർ എ.എ. തോമാസ് എന്നിവർ പ്രസംഗിച്ചു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.