കൊടുങ്ങല്ലൂർ: മാൾ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് ലഹരിമരുന്ന് - പെൺവാണിഭ മാഫിയയ്ക്ക് നേതൃത്വം നൽക്കുന്ന ജിഹാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ച കൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മാളിൽ പ്രവർത്തിക്കുന്ന ജിംനേഷ്യം മുതലാളിയുടെ നേതൃത്വത്തിൽ കഞ്ചാവ് വിൽപ്പനയും പെൺകുട്ടികളെ വലവീശി ലൗ ജിഹാദിനുള്ള സൗകര്യം ഒരുക്കി കൊടുക്കലാണ് അരങ്ങേറുന്നതെന്നാണ് ആരോപണം.

ഇയാൾ നേതൃത്വം നൽക്കുന്ന ഗുണ്ടാ ജിഹാദി പ്രവർത്തനം എൻ.ഐ.എ അനേഷിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു. മാളിന് മുന്നിലേക്ക് പോകാൻ അനുവദിക്കാതെ പൊലീസ് തടഞ്ഞതോടെ നടന്ന പ്രതിഷേധ യോഗം യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് ശിവറാമിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. യുവമോർച്ച കയ്പ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് പാണ്ഡുരംഗൻ ആമുഖ പ്രസംഗം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരായ കെ.എസ് വിനോദ്, സെൽവൻ മണക്കാട്ടുപ്പടി, മുൻ മണ്ഡലം പ്രസിഡന്റുമാരായ എം.ജി പ്രശാന്ത് ലാൽ, പി.എസ് അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.