കൊടുങ്ങല്ലൂർ: ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു. സംഭവമറിഞ്ഞ് എലിഫന്റ് സ്ക്വാഡെത്തി, ആനയെ തളച്ചു. മേത്തലയിലെ ഒരു കുടുംബ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ഭാരതി ബാലനാരായണൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് കഴിഞ്ഞ് കോലമിറക്കിയതിന് പിറകെയാണ് ആന അനുസരണക്കേട് കാണിക്കാൻ തുടങ്ങിയത്. പാപ്പാനെ തട്ടിയിട്ട ആന സമീപത്തെ വളപ്പിൽ കയറി നിലയുറപ്പിക്കുകയായിരുന്നു. അനുസരിക്കാൻ തയ്യാറില്ലെന്ന നിലപാടിലാണ് ആനയെന്ന് വ്യക്തമായതോടെ എലിഫെന്റ് സ്ക്വാഡിന്റെ സേവനം തേടുകയായിരുന്നു. ഇവരെത്തും മുമ്പ് കൂടുതൽ പരാക്രമമൊന്നും കാണിക്കാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല...