gramma-saba-
പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്കായി പ്രത്യേകം ചേർന്ന ഗ്രാമസഭാ യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് പദ്ധതികൾ രൂപീകരിക്കുന്നതിനായി പ്രത്യേക ഗ്രാമസഭാ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. സുധീർ അദ്ധ്യക്ഷനായി. വിവിധ ക്ലബുകൾക്കുള്ള സ്‌പോർട്‌സ് കിറ്റ് വിതരണം ഗവ. യു.പി സ്‌കൂൾ പ്രധാന അദ്ധ്യാപിക ഇ.ആർ. ഷീല നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.എ. സുജാത, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.കെ. ലളിത, പഞ്ചായത്ത് അംഗങ്ങളായ ഷൈലജ പ്രതാപൻ, കെ.കെ. കുട്ടൻ, സായിദ മുത്തുക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു.