കയ്പമംഗലം: പഞ്ചായത്ത് പതിനാലാം വാർഡിൽ നവീകരിച്ച അയിരൂർ ദുബായ് റോഡ് തുറന്നുകൊടുത്തു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ 13.06 ചെലവവഴിച്ചായിരുന്നു നവീകരണം. 290 മീറ്റർ നീളത്തിൽ ടാറിംഗും 100 മീറ്റർ കട്ടയുമാണ് വിരിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുൽ ഹുദ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഖദീജ പുതിയ വീട്ടിൽ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.കെ.ഗിരിജ, പഞ്ചായത്ത് അംഗം ജിസ്‌നി ഷാജി, മുഹമ്മദ് ചാമക്കാല, ജലാൽ മതിലകത്ത് വീട്ടിൽ, ഇക്ബാൽ ചേന്ദമംഗലത്ത് എന്നിവർ സംസാരിച്ചു.