തൃപ്രയാർ: എടമുട്ടം ശ്രീനാരായണ സുദർശനസമാജം ശ്രീഭദ്രാചര സുബ്രഹ്മണ്യ ക്ഷേത്രത്തലെ തൈപ്പൂയ്യ മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ ഗണപതിഹോമം, പന്തീരടി പൂജ, ശ്രീഭൂതബലി, വൈകീട്ട് അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി ഏഴിന് ഗാനമേള മിമിക്സ് പരേഡ്. നാളെ വെള്ളിയാഴ്ച രാവിലെ വിശേഷാൽ പുജകൾ. വൈകീട്ട് മ്യൂസിക്ക് നൈറ്റ്.

എട്ടിന് ശനിയാഴ്ച രാവിലെ കുംഭാഭിഷേകം, പന്തീരടി പൂജ, കാവടിയാട്ടം, കാവടി അഭിഷേകം, കലശാഭിഷേകം വൈകീട്ട് കാവടി സമർപ്പണം, പള്ളിവേട്ട എന്നിവ നടക്കും. ഞായറാഴ്ചയാണ് കാവടി മഹോത്സവം. രാവിലെ പന്തീരടി പൂജ, ശീവേലി, അഭിഷേകം, കാവടിയാട്ടം. 11 മുതൽ 4 ശാഖകളുടെ സംയുക്ത നേതൃത്വത്തിൽ ക്ഷേത്രസന്നിധിയിൽ പൂക്കാവടികളും പീലിക്കാവടികളും അണിനിരക്കും. വൈകീട്ട് പകൽപ്പൂരം. 5 ആനകൾ പങ്കെടുക്കും.

തുടർന്ന് വെടിക്കെട്ട്, വിളക്കിനെഴുന്നള്ളിപ്പ്, തായമ്പക, രാത്രി 11 മുതൽ ഭസ്മക്കാവടി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി നാരായണൻ കുട്ടി ശാന്തി, മേൽശാന്തി സന്ദീപ് ശാന്തി, ഷിനോജ് ശാന്തി എന്നിവർ കാർമ്മികരാവും. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ മാധവബാബു വാഴപ്പുള്ളി, സുചിന്ദ് പുല്ലാട്ട്, സുധീർ പട്ടാലി, രാജൻ വേളേക്കാട്ട് തുടങ്ങിയവർ നേത്യത്വം നൽകും.