തൃശൂർ: പാലാരിവട്ടം പാലം അഴിമതിക്കേസ് സംബന്ധിച്ച് ഭരണഘടനാപരമായ കടമ നിറവേറ്റുമെന്ന് ഗവണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇതുസംബന്ധിച്ച ഫയൽ സർക്കാരിൻ്റെ പക്കലാണ്. തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പൗരത്വഭേദഗതി നിയമം സംബന്ധിച്ച് സുപ്രീം കോടതി റിപ്പോർട്ട് തേടിയത് കേന്ദ്ര സർക്കാരിനോടാണ്. തൻ്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ഗവർണറോട് ആലോചിക്കാതെ സംസ്ഥാന സർക്കാരിന് പ്രവർത്തിക്കാമോ എന്ന് സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.