തൃശൂർ: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച മദ്യവിരുദ്ധ പ്രവർത്തനത്തിനുള്ള രൂപതാതല അവാർഡിന് തൃശൂർ അതിരൂപതയെ തെരഞ്ഞെടുത്തതായി സമിതി ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് പ്രഖ്യാപിച്ചു. രണ്ടാം സ്ഥാനം തലശേരി അതിരൂപതയും മൂന്നാം സ്ഥാനം ആലപ്പുഴ രൂപതയും നേടി. മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള അവാർഡ് തൃശൂരിലെ ജോസ് ചെമ്പിശേരിക്ക ലഭിച്ചു.