സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ആളൂർ യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനവും വാർഷിക സമ്മേളനവും യൂണിയൻ ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു
കൊടകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ആളൂർ യൂണിറ്റ് പുതുതായി നിർമിച്ച ഓഫീസ് മന്ദിരം പെൻഷൻ ഭവൻ പ്രവർത്തനം ആരംഭിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.കെ. ജോസ് അദ്ധ്യക്ഷനായി. നിയമസഭാ മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ മുഖ്യാതിഥിയായിരുന്നു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, കെ.കെ. കാർത്തികേയ മേനോൻ, എ.പി. ജോസ്, വി.വി. പരമേശ്വരൻ, ജോസ് മണ്ടകത്ത്, ഇ.വി. ദശരഥൻ, കെ.കെ. ദേവസിക്കുട്ടി, ഇ.ഡി. അശോകൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എ.എ. വർഗീസ് (പ്രസിഡന്റ്), എം.കെ. ഉത്തമൻ (സെക്രട്ടറി), വി.എ. ജോണി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.