തൃശൂർ: തിരുവില്വാമല കണിയാർക്കോട് കരിങ്കുറ്റി അയ്യപ്പൻകാവ് താലപ്പൊലി തെക്കുമുറിദേശം മാർച്ച് 14ന് വെടിക്കെട്ട് നടത്തുന്നതിനുള്ള അപേക്ഷയിൽ തൃശൂർ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചു. അപേക്ഷ പരിശോധിച്ചതിൽ അപേക്ഷകന് പെസോയുടെ അംഗീകാരം ഇല്ലെന്ന് വ്യക്തമായി. വെടിക്കോപ്പ് സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള സ്ഥിരം മാഗസിൻ അപേക്ഷകന് ഇല്ല. ഈ സാഹചര്യത്തിലും വെടിക്കെട്ട് നടത്തിപ്പ് സംബന്ധിച്ച് എറണാകുളം ഡെപ്യൂട്ടി കൺട്രോളർ ഒഫ് എക്സ്പ്ലോസീവ്സ് നൽകിയ നിബന്ധനകൾ പാലിക്കാത്തതിനാലുമാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.