തൃശൂർ: ചാലക്കുടി വേലുപ്പുള്ളി ശ്രീധർമ്മശാസ്താക്ഷേത്രം ഉത്രം വിളക്ക് മഹോത്സവവുമായി ബദ്ധപ്പെട്ട് മാർച്ച് 10, 11 തീയതികളിൽ വെടിക്കെട്ട് നടത്തുന്നതിനുമുള്ള അപേക്ഷയിൽ തൃശൂർ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചു. അപേക്ഷ പരിശോധിച്ചതിൽ അപേക്ഷകനും വെടിക്കെട്ട് നടത്തിപ്പുകാരനും പെസോയുടെ അംഗീകാരം ഇല്ലെന്ന് വ്യക്തമായി. വെടിക്കോപ്പ് സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള സ്ഥിരം മാഗസിൻ അപേക്ഷകർക്ക് ഇല്ല. കൂടാതെ മാർച്ച് 11ന് പുലർച്ചെ 4.30 നാണ് അനുമതി തേടിയത്. രാത്രി പത്തിന് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പും വെടിക്കെട്ടിന് അനുമതി നൽകാനാകില്ല. ഈ സാഹചര്യത്തിലും വെടിക്കെട്ട് നടത്തിപ്പ് സംബന്ധിച്ച് എറണാകുളം ഡെപ്യൂട്ടി കൺട്രോളർ ഒഫ് എക്സ്പ്ലോസീവ്സ് നൽകിയ നിബന്ധനകൾ പാലിക്കാത്തതിനാലുമാണ് അനുമതി നിഷേധിച്ചത്.