വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിന് ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ മൂന്നുദേശക്കാർ ചേർന്ന് ഹൈക്കോടതിയെ സമീപിക്കും. പൂരത്തിന്റെ മുഖ്യ പങ്കാളികളായ എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലർ എന്നീ ദേശക്കാർ ചേർന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് പൂരം ചീഫ് കോ- ഓർഡിനേറ്റർ സി.എ. ശങ്കരൻ കുട്ടി അറിയിച്ചു. കഴിഞ്ഞ വർഷവും ഹൈക്കോടതിയിൽ നിന്നും അനുമതി വാങ്ങിയ ശേഷമാണ് വെടിക്കെട്ട് നടത്തിയത്. ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചാലും കർശന ഉപാധികളോടെയാകും വെടിക്കെട്ട് നടത്താൻ കഴിയുക. ഉത്രാളിക്കാവ് പൂരത്തിന് വെടിക്കെട്ടില്ലാതെ വന്നാൽ പൂരം കാണാൻ ആളുകൾ കുറയും.