katayakal
പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനങ്ങൾ അറിയിച്ച് ബി.ജെ.പി വരന്തരപ്പിള്ളി മേഖലാ സമിതിയുടെ നേതൃത്വത്തിൽ കത്ത് അയക്കുന്നു

വരന്തരപ്പിള്ളി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര സർക്കാരിനും അഭിനന്ദനങ്ങൾ അറിയിച്ച് ബി.ജെ.പി വരന്തരപ്പിള്ളി മേഖലാ സമിതിയുടെ നേതൃത്വത്തിൽ കത്തുകൾ അയച്ചു. വരന്തരപ്പിള്ളി പോസ്റ്റ് ഓഫീസ് പരിസരത്ത്‌ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് കത്തയക്കൽ ഉദ്ഘാടനം ചെയ്തു. സജീവൻ അമ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രമപഞ്ചായത്തഗം ബിന്ദു പ്രിയൻ, സുനിൽദാസ് , എ.കെ. പുരുഷോത്തമൻ, ഉഷ അരവിന്ദ്, മോഹനൻ മുളക്കൽ, ലിജീഷ്, അനിൽകുമാർ, രാമദാസ് ജയൻ കാരിക്കോടൻ തുടങ്ങിയവർ നേതൃത്വം നൽകി.