samaram-udgadanam

അളഗപ്പ ടെക്‌സ്‌റ്റൈൽ വർക്കേഴ്‌സ് യൂണിയൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂർ: അളഗപ്പ ടെക്‌സ്‌റ്റൈൽ മില്ലിൽ വർഷങ്ങളായി ജോലിയെടുക്കുന്ന ഗേറ്റ് ബദലി തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച മാനേജ്‌മെന്റിന്റെ നടപടികൾക്കെതിരെ അളഗപ്പ ടെക്‌സ്‌റ്റൈൽ വർക്കേഴ്‌സ് യൂണിയൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ മിൽഗേറ്റിന് മുമ്പിൽ പ്രതിഷേധ സമരവും പൊതുയോഗവും നടത്തി. എൻ.ടി.സി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയുടെയും കേന്ദ്ര സർക്കാരിന്റെ മുതലാളിത്ത അനുകൂലനയങ്ങളുടെയും ഇരകളായി മാറേണ്ട സാഹചര്യമാണ് അളഗപ്പമില്ലിലെന്നും ഇത് തിരുത്താൻ തൊഴിലാളികളുടെ യോജിച്ച പോരാട്ടം ആവശ്യമാണെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വി.എസ്. പ്രിൻസ് പറഞ്ഞു. കെ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ഹരിദാസ്, ഇ. സരേഷ് കുമാർ, എം.ടി. ജെയിൻ, ഇ.എൻ. ഗോപി, എൻ.എ. ആന്റണി എന്നിവർ പ്രസംഗിച്ചു.