പാലിശേരി: അന്നമനടയിലും പാലിശേരിയിലും കമ്മ്യുണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത പി.ജി. പരമേശ്വരന്റെയും പാലിശേരിയിൽ ബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കാൻ പ്രവർത്തിച്ചുവരവേ അകാലത്തിൽ വിട്ടുപോയ ബിജുവിന്റെയും സ്മരണ ദിനം ഇന്ന് നടക്കും. സി.പി.എം ആഭിമുഖ്യത്തിൽ പാലിശേരി സെന്ററിൽ നടക്കുന്ന പൊതു സമ്മേളനത്തിലും വിദ്യാഭ്യാസ അവാർഡ് ദാനച്ചടങ്ങിലും ടി. ശശിധരൻ, പ്രവീൺ ചന്ദ്രൻ, വി.വി. ജയരാമൻ, കെ.കെ. തങ്കപ്പൻ തുടങ്ങിയവർ പങ്കെടുക്കും.