ചാലക്കുടി: വി.ആർ.പുരം ശാസ്താംകുന്ന് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഇന്ന് കാവടി വരവ് നടക്കും. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കാവടികൾ രാത്രി പത്തുവരെ ക്ഷേത്രത്തിലെത്തും. വെള്ളിയാഴ്ച ശ്രീഭൂത ബലിയെഴുന്നള്ളിപ്പ്, അന്നദാനം, രാത്രി 8ന് മെഗാ തിരുവാതിര, തുടർന്ന് മാജിക് ഷോ, ശനിയാഴ്ച രാത്രി 8ന് ഹരിപ്പാട് നവദർശനയുടെ ബാലെ, ഞായറാഴ്ച രാത്രി 8ന് വിവിധ കലാപരിപാടികൾ, തിങ്കളാഴ്ച പുഷ്പാഭിഷേകം, പ്രഭാഷണം എന്നിവ നടക്കും. 11നാണ് പള്ളിവേട്ട മഹോത്സവം. രാവിലെ 9ന് ശീവേലി, ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് 3ന് അഞ്ച് ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ചശീവേലി, രാത്രി പള്ളിവേട്ട, പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പ് എന്നിവയാണ് ചടങ്ങുകൾ. 12നുള്ള ആറാട്ടോട്ടുകൂടി ഉത്സവത്തിന് തിരശീലവീഴും.