ലീഗിനെ അടർത്തിയെടുക്കാമെന്നത് വ്യാമോഹം
തൃശൂർ: പാലാരിവട്ടം പാലം അഴിമതിയാരോപണത്തിൽ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ നടപടി വൈരനിര്യാതന ബുദ്ധിയോടെയുള്ള സമീപനമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എൻജിനിയർമാർ അടക്കമുള്ളവരുടെ നിർദ്ദേശം പാലിക്കാതെയാണ് പാലം പൊളിക്കുന്നത്. അഴിമതിക്കെതിരായ ഏത് അന്വേഷണത്തിനോടും വിരോധമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ലീഗിനെ യു.ഡി.എഫിൽ നിന്നും അടർത്തിയെടുക്കാമെന്നത് വെറുതെയാണ്. ന്യൂനപക്ഷ വിഭാഗത്തിനൊപ്പം നിന്ന ഏതെങ്കിലും സംഭവം ഉണ്ടോ. ന്യൂനപക്ഷങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാനാവാത്തതാണ് സി.പി.എം. വോട്ട് ബാങ്കിനപ്പുറത്തേക്ക് സി.പി.എം ന്യൂനപക്ഷങ്ങളെ കാണുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.