കൊടുങ്ങല്ലൂർ: ഒരു ശതമാനം വിദ്യാഭ്യാസ ആനുകൂല്യവും ജോലി സംവരണവും അനുവദിക്കണമെന്ന് അഖില കേരള പണ്ഡിതർ മഹാജനസഭ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. രാജശേഖരൻ അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഷിബുകുമാർ എരുമേലി മുഖ്യാതിഥിയായിരുന്നു. കെ.കെ. മോഹനൻ കാലടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എൻ.എ. ഹരി, കെ.ടി. ലളിത, കെ.യു. മുരളീ മോഹനൻ, ടി.എൻ. ദിലീപ് കുമാർ, സുനിൽ ചാലക്കുടി, കെ.ടി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി കെ.എസ്. അശോക് കുമാർ (പ്രസിഡന്റ്), എൻ.എ. ഹരി (ജനറൽ സെക്രട്ടറി), കെ.ടി. ലളിത (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.