തൃശൂർ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ 2020 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുകൊണ്ടുള്ള പുതുക്കിയ സംക്ഷിപ്ത വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ജില്ലയിൽ 2461833 വോട്ടർമാരാണുള്ളത്. 1278695 സ്ത്രീകളും 1183116 പുരുഷൻമാരും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട 22 പേരുമാണ് പട്ടികയിലുള്ളത്. വോട്ടർപട്ടിക താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പരിഷ്‌കരണ നടപടികൾ വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടിക നിരീക്ഷകൻ പി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കളക്ടറുടെ ചേംബറിൽ ചേർന്നു. ജില്ലാ കളക്ടർ എസ്. ഷാനവാസ് പങ്കെടുത്തു.


നിയമസഭ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടർമാരുടെ എണ്ണം
വിവിധ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടർമാരുടെ എണ്ണം ആകെ, സ്ത്രീ, പുരുഷൻ, ട്രാൻസ്‌ജെൻഡർ എന്ന ക്രമത്തിൽ .
ചേലക്കര: 189005-97528-91477-0
കുന്നംകുളം: 185349-95564-89784-1
ഗുരുവായൂർ: 198144-102827-95315-2
മണലൂർ: 208137-107976-100159-2
വടക്കാഞ്ചേരി: 202435-105397-97037-1
ഒല്ലൂർ: 193518-99195-94321-2
തൃശൂർ: 170802-89557-81243-2
നാട്ടിക: 198880-104318-94558-4
കയ്പമംഗലം: 162294-87083-75206-5
ഇരിങ്ങാലക്കുട: 189759-98945-90812-2
പുതുക്കാട്: 192857-98855-94002-0
ചാലക്കുടി: 187724-96432-91291-1
കൊടുങ്ങല്ലൂർ: 182929-95018-87911-0