തൃശൂർ: പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ താലൂക്കുകളിലും പ്രത്യേക പരാതിപരിഹാര അദാലത്ത് നടത്തും. എല്ലാ വകുപ്പുകളുടെയും പരാതികളും അദാലത്തിൽ സ്വീകരിക്കും. ഇതിലേക്ക് എട്ടു മുതൽ 13 വരെ പൊതുജനങ്ങൾക്ക് നേരിട്ട് അക്ഷയകേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം. അദാലത്ത് ദിവസം നേരിട്ടും അപേക്ഷ സ്വീകരിക്കും.

ഓരോ താലൂക്കിലും അദാലത്ത് നടത്തുന്ന ദിവസവും സ്ഥലവും യഥാക്രമത്തിൽ. തൃശൂർ- 20 രാവിലെ പത്ത് മുതൽ ഉച്ച ഒരു മണി വരെ- ജില്ലാ പ്ലാനിംഗ് ഓഫീസ് ഓഡിറ്റോറിയം, തലപ്പിളളി- 20 ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ- താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ, ചാവക്കാട്- 24 രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ- താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ, കൊടുങ്ങല്ലൂർ- 24 ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ- താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ, മുകുന്ദപുരം- 26 രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ- താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ, ചാലക്കുടി- 26 ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ- താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ, കുന്നംകുളം- 28 രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ- താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ.
അക്ഷയകേന്ദ്രത്തിൽ നിന്നുമുളള അപേക്ഷ ബന്ധപ്പെട്ട ജില്ലാ ഓഫീസർമാർക്ക് അയ്ക്കണം.