anthikkad

കൃഷ്ണ ബിൽഡിംഗ് മെറ്റീരിയൽസ് എന്ന സ്ഥാപനം ജനവാസ കേന്ദ്രത്തിൽ വിൽപ്പനയ്ക്കായി ശേഖരിച്ച വൻ പാറമണൽ ശേഖരം.

അന്തിക്കാട്: അന്തിക്കാട് പേരാൻ മാർക്കറ്റിനു സമീപം ജനവാസ കേന്ദ്രത്തിലെ പാറമണൽ ശേഖരണവും വിൽപ്പനയും നടത്തുന്ന അനധികൃത സ്ഥാപനം അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. കൃഷ്ണ ബിൽഡിംഗ് മെറ്റീരിയൽസ് എന്ന സ്ഥാപനം നടത്തിവന്ന വിൽപ്പന
കേന്ദ്രത്തെയാണ് അടച്ചുപൂട്ടാൻ കോടതി ഉത്തരവിട്ടത്. അന്തിക്കാട് പതിപറമ്പത്ത് സക്കീർ ഹുസൈന്റ നേതൃത്വത്തിൽ 3 കുടുംബങ്ങളുടെ
പരാതിയെ തുടർന്നാണ് ഹൈക്കോടതി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.


വൻ തോതിൽ പാറമണൽ ശേഖരിക്കുന്നതു വഴി പൊടിപടലങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് അരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെടുന്നു. പാറമണലിനു പുറമെ സിമന്റും ഇഷ്ടികയും മറ്റ് കെട്ടിട സാമഗ്രികളും വൻതോതിൽ വിൽപ്പന നടത്തി വരുന്ന സ്ഥാപനമാണ്. ഒരു മുൻകരുതൽ സംവിധാനവും ഒരുക്കാതെയാണ് ഈ വിൽപ്പന കേന്ദ്രം പ്രവർത്തിക്കുന്നത്.
6 വർഷമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെതിരെ 2016ലാണ് അന്തിക്കാട് ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി നൽകുന്നത്. 2019 ഒക്ടോബറിൽ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പ്രവർത്തനം തുടരുകയായിരുന്നു. മേൽനടപടി സ്വീകരിക്കാൻ അധിക്യതർ തയ്യാറാകാത്തതിനെ തുടർന്ന് 2019 ഡിസംബർ 15ന് ഹൈക്കോടതിയേ സമീപിച്ചു. ഹൈക്കോടതി ഉത്തരവ്
കഴിഞ്ഞ ദിവസം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്തെത്തി നടപ്പിലാക്കി.