carmel
കാർമ്മൽ കോളേജ് വാർഷികാഘോഷം കോഴിക്കോട് സർവകലാശാല നിയുക്ത വൈസ് ചാൻസലറും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലറുമായ പ്രൊഫ.ഡോ.വി. അനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

മാള: കാർമ്മൽ കോളേജ് വാർഷികാഘോഷം കോഴിക്കോട് സർവകലാശാല നിയുക്ത വൈസ് ചാൻസലറും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. വി. അനിൽ കുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനായി. കോളേജ് മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയറുമായ ഡോ. സിസ്റ്റർ വിമല, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ കാതറിൻ, കോളേജ് പി.ടി.എ പ്രസിഡന്റ് തോമസ് ചെറിയാൻ, ഫാ. വർഗീസ് ചാലിശ്ശേരി, ഫാ. ജിയോ അലനോലിക്കൽ, പ്രൊഫ. മേരി ഫിലിപ്പ്, ഡോ. പ്രിറ്റി ജോൺ, ജിജി എം.ഡി, ശ്രീജ ശശിധരൻ, ഐശ്വര്യ ജോളി, ആനി ദിവ്യ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ലിജോയുടെ യാത്രഅയപ്പും ഇതോടൊപ്പം നടന്നു.