ഗിന്നസ് പ്രതാപം... തൃശൂർ തേക്കിൻകാട് മൈതാനിയിൽ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ടി.എൻ. പ്രതാപൻ എം.പിക്ക് ഉപഹാരമായി ലഭിച്ച 10,000 പുസ്തകങ്ങൾ ഗിന്നസ് റെക്കാഡിൽ. പൊതുചടങ്ങുകളിൽ പൂച്ചെണ്ടുകൾക്ക് പകരം പുസ്തകങ്ങൾ നൽകിയാൽ മതിയെന്ന് എം.പി മുമ്പെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുസ്തകങ്ങൾ നൽക്കുന്നത്.
അടുത്ത 5 വർഷകാലം എം.പി എന്ന നിലയിൽ പങ്കെടുന്ന പരിപാടികളിൽ നിന്ന് ലഭിക്കുന്ന പുസ്തകങ്ങൾ കൊണ്ട് തന്‍റെ ജന്മനാട്ടിൽ വായശാല ഒരുക്കാനാണ് ടി.എൻ പ്രതാപൻ എം.പിയുടെ പദ്ധതി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയപ്പോളാണ് ഇത്തരത്തിലൊരു തീരുമാനം എം.പി പ്രഖ്യാപിച്ചത്.