ഗുരുവായൂർ: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ കെ.പി.സി.സി പ്രസിഡന്റിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് കാണിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാലൻ വാറനാട്ട് ദേവസ്വം ചെയർമാന് പരാതി നൽകിയതിനെ തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചത്. ദേവസ്വം ലോ ഓഫീസർ അഡ്വ. നിഖിലിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചതായും ദേവസ്വം ചെയർമാൻ അറിയിച്ചു.