തൃപ്രയാർ: നാട്ടിക ശ്രീ നാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പ്ലാസ്റ്റിക്ക് മാലിന്യ നിർമാർജ്ജനം, ശുചിത്വ ബോധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റീന രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോ- ഓർഡിനേറ്റർ ഡോ. ജയ പി.എസ്, ഹരിത കേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.എസ്. ജയകുമാർ, ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഡയറക്ടർ ജോർജ് മാത്യു, ആലുവ മുനിസിപ്പാലിറ്റി ഹെൽത്ത് സൂപ്പർ വൈസർ പി.ആർ. സ്റ്റാൻലി, പ്രോഗ്രാം ഓഫീസർമാർ ബിബിൻ പ്രഭു, ആര്യ വിശ്വനാഥ്, എൻ.എസ്.എസ് വളന്റിയർ സൂരജ് എന്നിവർ സംസാരിച്ചു. ബോധവത്കരണ പരിപാടിക്ക് ശേഷം ഗാനമേളയും ഉണ്ടായി.