ഗുരുവായൂർ: ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ ഓൺലൈൻ വഴി ബുക്കിംഗ് തുടങ്ങി. ഒന്നര ലക്ഷം രൂപ ദേവസ്വത്തിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായി അടച്ച് ബുക്ക് ചെയ്യാം. വഴിപാടുകാരന്റെ പേര്, വിലാസം, ഫോൺ നമ്പർ, നോമിനിയുടെ പേര് തുടങ്ങിയവ ചേർത്ത് www.guruvayurdevaswom.nic.in എന്ന വിലാസത്തിലാണ് ബുക്ക് ചെയ്യേണ്ടത്.
ഓൺലൈൻ ബുക്കിംഗിന്റെ ഉദ്ഘാടനം ആദ്യ ബുക്കിംഗ് നടത്തി ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് നിർവഹിച്ചു. ഒരു ദിവസം അഞ്ചു പേരുടെ വഴിപാടായി ഉദയാസ്തമന പൂജ നടക്കുന്നുണ്ട്. നിലവിലെ ബുക്കിംഗ് പ്രകാരം പൂജ നടത്തി തീരാൻ 2026 വരെ കാത്തിരിക്കണം. 96ൽ ബുക്ക് ചെയ്തവരുടെ പൂജകളാണ് ഇപ്പോൾ നടന്നു വരുന്നത്.