ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിക്കുന്നതിനായി ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ യോഗം ചേർന്നു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് യോഗം ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം ഇ.പി.ആർ. വേശാല അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.അജിത്, കെ.വി. ഷാജി, എ.വി. പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, കെ. മുരളീധരൻ, ഗോപിനാഥ കൈമൾ, മണികണ്ഠ വാര്യർ, പി.എ. സജീവൻ, ജയരാജ് ആലാട്ട്, സജീവൻ നമ്പിയത്ത്, ആർ.നാരായണൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റികൾക്ക് യോഗം രൂപം നൽകി.