വാടാനപ്പിള്ളി: പൗരത്വനിയമത്തെ പിന്തുണച്ച് വാടാനപ്പിള്ളിയിൽ കൂറ്റൻ റാലി നടന്നു. ജനജാഗരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. തളിക്കുളം പത്താംകല്ല് സെന്ററിൽ നിന്നും ആരംഭിച്ച റാലി വാടാനപ്പിള്ളി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന സമ്മേളനം റിട്ട എസ്.പി പി. എൻ. ഉണ്ണിരാജൻ ഉദ്ഘാടനം ചെയ്തു. ഇ. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ എൻ.ആർ. മധു മുഖ്യപ്രഭാഷണം നടത്തി. ടി.വി. ബാബു, ജോഷി ബ്ലാങ്ങാട്, എൻ.എസ് പ്രജീഷ് എന്നിവർ സംസാരിച്ചു.