വാടാനപ്പിള്ളി: തളിക്കുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ രണ്ട് പേർക്കെതിരെ വീണ്ടും പീഡനകേസ്. ഇവർ രണ്ട് പെൺകുട്ടികളെ കൂടി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇരുവർക്കുമെതിരെ വാടാനപ്പിള്ളി പൊലിസ് രണ്ട് കേസു കൂടി ചാർജ്ജ് ചെയ്തത്. തളിക്കുളം ഒന്നാംകല്ലിൽ താമസിക്കുന്ന ഇത്തിക്കാട്ട് വീട്ടിൽ ഉണ്ണിമോൻ ( 49 ), തളിക്കുളം തമ്പാൻ കടവ് കുട്ടൻപാറൻ സുബ്രഹ്മണ്യൻ (60 ) എന്നിവർക്കെതിരെയാണ് വീണ്ടും കേസെടുത്തത്. ഇരുവരും ചേർന്ന് ഏഴര വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നേരത്തെ കേസെടുത്തിരുന്നത്. ഇവർ റിമാൻഡിലാണ്. പൊലീസ് അന്വേഷണത്തിലാണ് ഇരുവരും രണ്ട് പെൺകുട്ടികളെ കൂടി പീഡിപ്പിച്ചതായി വിവരം ലഭിച്ചത്. പരാതി പ്രകാരമാണ് വീണ്ടും കേസ് എടുത്തത്. ജയിലിൽ നിന്ന് ജാമ്യം ലഭിച്ചാൽ ഈ കേസിൽ ഇവരെ വീണ്ടും അറസ്റ്റ് ചെയ്യാനാണ് വാടാനപ്പിള്ളി പൊലീസിന്റെ തീരുമാനം.