തൃശൂർ: ചെറുകിട സംരംഭകർക്ക് സാങ്കേതിക വിദ്യയിൽ പുത്തൻ അറിവുകൾ പകരുന്ന മെഷിനറി എക്സ്പോ കേരള 2020ന് തുടക്കം. എക്സ്പോയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന എക്സ്പോയിൽ 145 സ്റ്റാളുകളാണുള്ളത്.

ഇതിൽ 132 സ്റ്റാളുകൾ മെഷിനറി വിഭാഗത്തിലും 13 സ്റ്റാളുകൾ ടെക്നോളജി ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിലുമാണ്. കാർഷികം, ഭക്ഷ്യ സംസ്കരണം, പാക്കേജിംഗ്, ജനറൽ എൻജിനീയറിംഗ്, ഇലക്ട്രികൽ, ഇലക്ട്രോണിക്സ്, മരാധിഷ്ഠിത വ്യവസായം, റബ്ബർ ആൻഡ് പ്ലാസ്റ്റിക് ഫുട്‌വെയർ, പ്രിന്റിംഗ്, ഫാർമസ്യൂട്ടിക്കൽസ് ആയുർവ്വേദ ആൻഡ് ഹെർബൽ അപ്പാരൽ, വേസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ സംരംഭങ്ങൾക്ക് അനുയോജ്യമായ യന്ത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

കേരളത്തിന് പുറമെ കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാന, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള യന്ത്രനിർമ്മാതാക്കളും വിതരണക്കാരുമാണ് ഏറിയപങ്കും എക്സ്പോയിൽ പങ്കെടുക്കുന്നത്.

3ാമത് എക്സ്പോ

2016ൽ അങ്കമാലി

2018 ൽ കലൂർ

ലക്ഷ്യം

സൂക്ഷ്മ ഇടത്തരം ചെറുകിട സംരംഭങ്ങളുടെ വളർച്ച

വിവിധ മേഖലകളിലെ പുതിയ സാങ്കേതിക വിദ്യയുടെ വളർച്ചയും പുതിയ വിവരങ്ങളും സംരംഭകർക്ക് പകർന്ന് നൽകുക

യന്ത്രനിർമ്മാതാക്കളുടെ ബ്രാൻഡ് ബിൽഡിംഗും കച്ചവട സാദ്ധ്യത സൃഷ്ടിക്കലും