തളിക്കുളം: എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് പൊങ്കാല സമർപ്പണവും വിശേഷാൽ പൂജകളും നടന്നു. നാരായണൻകുട്ടി തന്ത്രിയും ക്ഷേത്രം ശാന്തിമാരായ സി.ബി പ്രകാശൻ, സി.എസ് ധനേഷ്, അപ്പു ശാന്തി, ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് ഇ.വി.ജി ബൈജു, സെക്രട്ടറി ഇ.ഡി ജയശങ്കർ, ഖജാൻജി പ്രിൻസ് എ.എം എന്നിവർ നേതൃത്വം നൽകി..