കൊടുങ്ങല്ലൂർ: നവ മാധ്യമങ്ങൾ വഴി നാട്ടിൽ സ്പർദ്ധയും കലാപവും ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയച്ച കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. എറിയാട് മണ്ണാറ വീട്ടിൽ അബ്ദുൾ നസീർ മകൻ ഷാനവാസ് (28), മേത്തല കൊതുവിൽ ഇസ്മയിൽ മകൻ ഷെഫീർ (30), വെള്ളാങ്കല്ലൂർ കൊതുവിൽ അബ്ദുൾ ഖാദർ മകൻ ഷാനവാസ് (48) എന്നിവരെയാണ് എസ്.ഐ. ഇ. ആർ. ബൈജൂവും സംഘവും അറസ്റ്റ് ചെയ്തത്. ജനു. 31 ന് ചന്തപ്പുരയിൽ നടന്ന ജനജാഗ്രതാ സമിതിയുടെ പരിപാടിയോടനുബന്ധിച്ച് വാട്സ് ആപ് വഴി ഗ്രൂപ്പുകളിൽ സന്ദേശം പ്രചരിപ്പിച്ചത് സംബന്ധിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഇനിയും പ്രതികളുണ്ടെന്നാണ് സൂചന.