പുതുക്കാട്: സംസ്ഥാന ബഡ്ജറ്റിൽ പുതുക്കാട് മണ്ഡലത്തിൽ 19 പ്രോജക്ടുകളിലായി 137 കോടി രൂപയുടെ പദ്ധതികൾ ഉൾപ്പെട്ടതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ടോൾ പ്ലാസ ഒഴിവാക്കി ഇരിങ്ങാലക്കുട റോഡിലെ പൂച്ചുണ്ണി പാടത്തേക്കുള്ള റോഡിൽ എറവക്കാട് റെയിൽവേ മേൽപ്പാലം(40 കോടി) പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മുളങ്ങിൽ നിന്നും കടലാശ്ശേരിയിലേക്ക് എളുപ്പത്തിൽ എത്താവുന്നതിന് കുറുമാലി പുഴയിലെ പാലക്കടവിൽ പാലം എന്നിവയാണ് പ്രധാന പദ്ധതികൾ.

ബഡ്ജറ്റിൽ പുതുക്കാടിന് ലഭിച്ച മറ്റ് പദ്ധതികളും (തുകയും)

കാനത്തോട് റഗുലേറ്റർ കംബ്രിഡ്ജ് (15 കോടി)

ആമ്പല്ലൂർപാലപ്പിള്ളിചിമ്മിനിഡാം റോഡ് (15 കോടി)

നെടുമ്പാൾപാഴായി റോഡ് (6 കോടി)

തൊട്ടിപ്പാൾമുളങ്ങ് റോഡ് (6കോടി)

ഉങ്ങിൻചുവട് വല്ലച്ചിറ കടലാശ്ശേരി റോഡ് (5 കോടി)

ചിറ്റിശ്ശേരി ലിഫ്റ്റ് ഇറിഗേഷൻ (5 കോടി)

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം (5 കോടി)

പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ (5 കോടി)

രാപ്പാൾതൊട്ടിപ്പാൾ റോഡ് (5 കോടി)

തലോർതൈക്കാട്ടുശ്ശേരി റോഡ് (5 കോടി)

കാരികുളം കടവ് പാലം (5 കോടി)

കള്ളായിവരന്തരപ്പിള്ളി റോഡ് (3 കോടി)

പല്ലിശ്ശേരി പള്ളിറോഡ് (3 കോടി)

പുതുക്കാട് താലൂക്ക് ആശുപത്രി കെട്ടിടം (3 കോടി)

കള്ളായിവരന്തരപ്പിള്ളി റോഡ് (3 കോടി)

നെന്മണിക്കര ലിഫ്റ്റ് ഇറിഗേഷൻ (2 കോടി)

പുലക്കാട്ടുകരതൃക്കൂർ പാലം റോഡ് (2 കോടി)

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം(2 കോടി)