കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിന്റെ വിവരങ്ങളും സേവനങ്ങളും ഓൺലൈൻ ആപ് വഴി ലഭ്യമാക്കുന്ന സ്മാർട്ട് പെരിഞ്ഞനം പദ്ധതിക്ക് തുടക്കം കുറിച്ചു. സിനിമാ താരം ഉണ്ണിമായ സ്മാർട്ട് ആപിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. മികച്ച കർഷകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ജോർജ്ജ് അതിയുന്തനെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി, പഞ്ചായത്ത് സെക്രട്ടറി പി. സുജാത, ജനപ്രതിനിധികളായ സി.കെ. ഗിരിജ, ഹേമലത കൊല്ലാറ, പി.വി. സതീശൻ, പി.എ. സുധീർ, ഷൈലജ പ്രതാപൻ, മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി.പി. ബിന്ദു, കൃഷി ഓഫീസർ ഡോ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.