ചാലക്കുടി: വിവിധ പദ്ധതികൾക്കായി സംസ്ഥാന ബഡ്ജറ്റിൽ 75 കോടി രൂപ വകയിരുത്തി. ഇതിൽ എട്ടു കോടിയുടെ പ്രവൃത്തികൾ നിലവിൽ അനുമതി ലഭിച്ചവയാണ്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റ പുതിയ കെട്ടിട നിർമ്മാണത്തിന് 2 കോടി രൂപ, ട്രാംവേ റെയിൽ മ്യൂസിയത്തിന് ഒരു കോടി, ചാലക്കുടിപ്പുഴയിലെ മേലൂർ കയ്യാണിക്കടവിൽ തടയണ നിർമ്മാണത്തിന് 3 കോടി എന്നിവയ്ക്കാണ് ഇതിനകം അനുമതിയായത്. തുമ്പൂർമുഴിയിൽ തടയണ നിർമ്മാണം, ചാലക്കുടി ഫയർഫഴ്‌സിന് പുതിയ കെട്ടിടം, പുഴയോര റോഡ് നിർമ്മാണം, കൊരട്ടി ജെ.ടി.എസ് ജംഗ്ഷനിൽ റെയിൽവേ അടിപ്പാത നിർമ്മാണം, തൈക്കൂട്ടം പാലം നിർമ്മാണം, ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ക്വാർട്ടേഴ്‌സ് കെട്ടിടം എന്നിവയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.