കൊടുങ്ങല്ലൂർ: നഗരസഭയും എക്സൈസ് വകുപ്പും ചേർന്ന് വിമുക്തി ജ്വാല എന്ന പേരിൽ ലഹരി വിരുദ്ധ ദീപം തെളിച്ചു. വടക്കെ നടയിൽ സംഘടിപ്പിച്ച ജ്വാല നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. കൈസാബ്, പി.എൻ രാമദാസ്, തങ്കമണി സുബ്രഹ്മണ്യൻ, ഒ.എൻ. ജയദേവൻ, ശാലിനി വെങ്കിടേഷ്, കവിത മധു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പദ്മകുമാർ, നെൽസൺ എന്നിവർ പ്രസംഗിച്ചു. നഗരസഭാ കൗൺസിലർമാർ, സന്നദ്ധ സംഘടനകൾ, ആശാ വർക്കർമാർ, യുവജന സംഘടനകൾ എന്നിവർ പങ്കെടുത്തു.