ഗുരുവായൂർ: അർബൻ ബാങ്ക് ചെയർമാനായി ഡി.സി.സി ജനറൽ സെക്രട്ടറി വി. വേണുഗോപാലിനെ തിരഞ്ഞെടുത്തു. ചെയർമാനായിരുന്ന അഡ്വ. വി. ബാലറാമിന്റെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണ സമിതിയോഗത്തിൽ പി. യതീന്ദ്രദാസ് വേണുഗോപാലിന്റെ പേര് നിർദ്ദേശിച്ചു. നിഖിൽ ജി. കൃഷ്ണൻ പിന്താങ്ങി. രണ്ടാം തവന്നയാണ് വേണുഗോപാൽ ചെയർമാനാകുന്നത്. അനുമോദന യോഗത്തിൽ ബാങ്ക് വൈസ് ചെയർമാൻ ആർ.എ. അബൂബക്കർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, പാവറട്ടി ബ്ലോക്ക് പ്രസിഡന്റ് എ.ടി. സ്റ്റീഫൻ, ആന്റോ തോമസ്, കെ.പി. ഉദയൻ, കെ.വി. സത്താർ, പി.വി. ബദറുദ്ദീൻ, കെ.ഡി. വീരമണി എന്നിവർ സംസാരിച്ചു.