കുറ്റിച്ചിറ: കുണ്ടുകുഴിപ്പാടം ശ്രീഅന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിലെ പള്ളിവേട്ട മഹോത്സവം ഫെബ്രുവരി പത്ത് മുതൽ 16 വരെ നടക്കും. പത്തിന് വൈകീട്ട് 6.30ന് ക്ഷേത്രം തന്ത്രി ഡോ. വിജയൻ കാരുമാത്ര തൃക്കൊടിയേറ്റ് നടത്തും. രാത്രി 8.30ന് ഭരതനാട്യം നടക്കും. ഫെബ്രുവരി 11ന് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 8.15ന് എസ്.എൻ.ഡി.പി ശാഖകളിൽ നിന്നുള്ള വിവിധ കലാപരിപാടികൾ എന്നിവ നടക്കും.

12ന് രാത്രി എട്ടിന് നാടൻ പാട്ടുകളും കാളകളിയും 13ന് വൈകീട്ട് ആറ് മുതൽ കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂളിന്റെ വാർഷിക പൊതുയോഗവും കലാപരിപാടികളും 14ന് വൈകീട്ട് നാല് മുതൽ വിവിധ എസ്.എൻ.ഡി.പി ശാഖകളുടെ നേതൃത്വത്തിൽ ദേവന്യതൃങ്ങൾ, തിറ, തെയ്യാട്ടം, വിവിധ കലാരൂപങ്ങൾ, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഗംഭീര താലം വരവ് രാത്രി എട്ടിന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.

ഫെബ്രുവരി 15ന് രാവിലെ പത്തിന് കാഴ്ചശീവേലി, വൈകീട്ട് നാലിന് പകൽപ്പൂരം, വൈകീട്ട് ഏഴിന് വലിയ ചുറ്റുവിളക്ക്, ദീപാരാധന, 7.15ന് തായമ്പക, രാത്രി 7.30ന് മെഗാഷോ, രാത്രി പത്തിന് പള്ളിവേട്ട,11ന് പള്ളിനിദ്ര. 16ന് രാവിലെ ആറ് മുതൽ പള്ളിയുണർത്തൽ, കണികാണിക്കൽ, രാവിലെ എട്ടിന് ആറാട്ടുബലി തുടർന്ന് തിരുആറാട്ട്, രാവിലെ 9.30ന് കൊടിയിറക്കൽ, 11ന് പഞ്ചവിംശതി കലശാഭിഷേകം, മംഗള പൂജ എന്നിവ നടക്കും.