കയ്പമംഗലം: കയ്പമംഗലം നിയോജക മണ്ഡലത്തിന് നേരിട്ടും അല്ലാതെയും നേട്ടങ്ങൾ. തീരദേശവാസികൾക്കുള്ള വീട് നിർമ്മാണം, വിശപ്പ് രഹിത കേരളത്തിന്റെ ഭാഗമായി തുടങ്ങുന്ന 1000 കുടുംബശ്രീ കാന്റീൻ, പ്രവാസികൾക്കുള്ള ഡിവിഡന്റ് ഫണ്ട് , ചിട്ടി , ചികിത്സ സഹായം (സാന്ത്വന ), ഇൻഷ്വറൻസ് എന്നിവയിലും കയ്പമംഗലത്തിന് നല്ല പങ്ക് ലഭിക്കുമെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അറിയിച്ചു. ടോക്കൺ തുക മുഖേന സംസ്ഥാന ബഡ്ജറ്റിൽ ഇടം നേടിയ കയ്പമംഗലം മണ്ഡലത്തിന്റെ പദ്ധതികൾ താഴെപ്പറയുന്നു.

പദ്ധതികൾ ഇവ


എടത്തിരുത്തി ഉപ്പുംതുരുത്തി പാലം 10.05 ലക്ഷം
രജിസ്റ്റർ ഓഫീസ് മതിലകം പുതിയ കെട്ടിടം 64 ലക്ഷം
അഴീക്കോട് ചാമക്കാല റോഡ് 180 ലക്ഷം
മതിലകം ബ്ലോക്ക് പഞ്ചായത്തിലെ വലിയതോട് പദ്ധതി 150 ലക്ഷം
മതിലകം കൂളിമുട്ടം വായനശാല കെട്ടിട നിർമ്മാണം 100 ലക്ഷം
എറിയാട് മുനക്കൽ ഗസ്റ്റ് ഹൗസ് നിർമ്മാണം 100 ലക്ഷം
പെരിഞ്ഞനം മൂന്നുപീടിക മാർക്കറ്റ് കെട്ടിട നിർമ്മാണം 600 ലക്ഷം
ബഹദൂറിന് സ്മാരകം പുതിയ കെട്ടിട നിർമ്മാണം എടവിലങ്ങ് പഞ്ചായത്ത് 150 ലക്ഷം,
എടത്തിരുത്തി ഐ.ടി.ഐ. പുതിയ കെട്ടിട നിർമ്മാണം 136 ലക്ഷം
ജി.എൽ.പി എസ് കൂരിക്കുഴി കയ്പമംഗലം സ്‌കൂളിന്റെ പുതിയ കെട്ടിട നിർമ്മാണം 100 ലക്ഷം
ആല ഗോതുരുത്ത് അപ്രോച്ച് റോഡ് ശ്രീനാരായണപുരം പഞ്ചായത്ത് 650 ലക്ഷം
എടവിലങ്ങ് പഞ്ചായത്ത് കാര മൈതാനം സ്റ്റേഡിയം ആക്കി മാറ്റൽ 100 ലക്ഷം
എടത്തിരുത്തി പഞ്ചായത്ത് കെട്ടിട വിപുലീകരണം 200 ലക്ഷം,
എറിയാട് പഞ്ചായത്ത് ഫിഷ് ലാൻഡിംഗ് റോഡ് ബി.എം ആൻഡ് ബി.സി 100 ലക്ഷം,
കയ്പമംഗലം പഞ്ചായത്ത് മത്സ്യ സംസ്‌കരണ വിപണന കേന്ദ്രം 300 ലക്ഷം,
എടവിലങ്ങ് പഞ്ചായത്ത് ആധുനിക ക്രിമറ്റോറിയവും ചുറ്റുമതിലും 150 ലക്ഷം,
അഴീക്കോട് ഹാർബർ നിർമ്മാണം
തീരപ്രദേശത്ത് വീട് നിർമ്മാണം വ്യക്തിക്ക് 10 ലക്ഷം വീതം
പെരിഞ്ഞനം പഞ്ചായത്ത് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ കാര്യാലയം 25 ലക്ഷം,
ശ്രീനാരായണപുരം പഞ്ചായത്ത് ശ്രീനാരായണപുരം സെന്റർ മുതൽ പനങ്ങാട് വരെ കാന നിർമ്മാണം 25 ലക്ഷം,
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 110 ലക്ഷം